തുറവൂർ:പുത്തൻചന്ത ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ ഭക്തിനിർഭരമായി. മഹാഗുരുപൂജ, സരസ്വതി പൂജ എന്നിവയ്ക്കു ശേഷം വിദ്യാരംഭ ചടങ്ങിന് ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി കാർമ്മികനായി. ചടങ്ങുകൾക്ക് ശാഖാ യോഗം വൈസ് പ്രസിഡന്റ് സി.മുരളീധരൻ,സെക്രട്ടറി എസ്.റജിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.