മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര ടൗൺ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് അനിൽ ഫോക്കസ് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ഫോട്ടോവേൾഡ് മുഖ്യപ്രഭാഷണം നടത്തി. ഷാജി കണ്മണി, കൊച്ചു കുഞ്ഞു ചാക്കോ, ബി.സതീപ്, സിബു നൊസ്റ്റാൾജിയ, അശോക് ദേവസൂര്യ, ഹേമദാസ് ഡോൺ, ശബരീഷ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി മനു യു ആർ (പ്രസിഡന്റ്), മനോജ് ഓറഞ്ച് (സെക്രട്ടറി), രാഹുൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.