തുറവൂർ : പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾ കുരുന്നുകളുടെ എഴുത്തിനിരുത്ത് ചടങ്ങോടെ സമാപിച്ചു. മേൽശാന്തി വാരണം ടി. ആർ.സിജി ശാന്തി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഗണപതി ഹോമം, വിദ്യാസരസ്വതി പൂജ, പൂജയെടുപ്പ് , സാരസ്വതാരിഷ്ട സേവ, മുതിർന്നവരുടെ സമൂഹ ഹരിശ്രീ കുറിക്കൽ എന്നീ ചടങ്ങുകളോടെ ആയിരുന്നു വിജയദശമി ആഘോഷം. ദേവസ്വം പ്രസിഡന്റ് എൻ. ദയാനന്ദൻ ,സെക്രട്ടറി പി. ഭാനുപ്രകാശ്, ഭാസി പാടത്ത്, അശോകൻ കൊല്ലംപറമ്പ്, പ്രിയപ്പൻ, സജി കൂപ്ലിത്തറ എന്നിവർ നേതൃത്വം നൽകി.