മാവേലിക്കര : കേന്ദ്ര സർക്കാരിന്റെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപത്തായുള്ള കല്ലുമല ഓവർ ബ്രിഡ്ജിന് സമീപം റെയിൽവേ ട്രാക്കിനടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ തടസ്സം നീങ്ങിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി മാവേലിക്കര താലൂക്കിലെ വള്ളികുന്നം,തെക്കേക്കര, ഭരണിക്കാവ്, കാർത്തികപ്പള്ളി താലൂക്കിലെ കൃഷ്ണപുരം എന്നീ നാല് പഞ്ചായത്തുകളിലെ 35000ൽപ്പരം കുടുംബങ്ങൾക്കാണ് ഗുണംചെയ്യുന്നതാണ്.
കല്ലുമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപം പഴയ ലെവൽക്രോസ് സ്ഥിതി ചെയ്തിരുന്ന റെയിൽവേയുടെ സ്ഥലത്ത് കൂടി സ്റ്റീൽ ബ്രിഡ്ജ് നിർമ്മിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാണ് വാട്ടർ അതോറിറ്റിക്ക് അനുമതി നൽകിയത്.