തുറവൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് പന്തം കൊളുത്തി പ്രതിഷേധാഗ്നി തെളിച്ചു. കുത്തിയതോട് യൂണിറ്റിൽ നടന്ന സമരത്തിന് പ്രസിഡന്റ് അഡ്വ. കെ.ആർ. ശ്രീലേഖ, സെക്രട്ടറി ബി.എൻ. ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.