മാവേലിക്കര: സപ്ലൈകോയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.റ്റി.യു.സി താലുക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.ടി​.യു.സി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ചന്ദ്രനുണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് വി.അനിൽകുമാർ അദ്ധ്യക്ഷനായി. ഫെഡറേഷൻ ജില്ലാ സെക്രട്ടറി ശാന്തിനി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറിമാരായ ജി.സോഹൻ, എം.ഡി ശ്രീകുമാർ, കെ.ശിവദാസൻ, റൂബി അനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.അനിൽകുമാർ (പ്രസിഡൻറ്), ലീലാമ്മ, ജയ (വൈസ് പ്രസിഡൻ്റ്), റൂബി അനിൽ (സെക്രട്ടറി), പാർവ്വതി, രശ്മി (ജോ.സെക്രട്ടറി) എന്നിവരെ തി​രഞ്ഞെടുത്തു.