ആലപ്പുഴ:ഹിന്ദുമതത്തിലും ഹിന്ദു ദൈവങ്ങളിലും വിശ്വാസം ഇല്ലാത്തവരെ ക്ഷേത്രത്തിൽ കയറ്റുന്നത് ക്ഷേത്ര ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പൂർണ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു.

ഹൈന്ദവ വിശ്വാസങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി മുനിസിപ്പൽ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ ,സെക്രട്ടറികെ.വി.രാജു എന്നിവർ പറഞ്ഞു.