മാവേലിക്കര : രണ്ട് കോടി രൂപ ചെലവഴിച്ച് ആധുനികവത്കരിക്കുന്ന മാവേലിക്കര ഉമ്പർനാട് പട്ടികജാതി ഐ.ടി.ഐ.യിൽ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്‌സുകൾ കൊണ്ടുവരുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. മൂന്ന് നിലക്കുള്ള ഫൗണ്ടേഷനോടു കൂടിയ ഇരുനില കെട്ടിടം, താഴത്തെ നിലയിൽ ഓഫീസ് സംവിധാനം, സ്റ്റാഫ് മുറി, ഒരു ക്ലാസ്‌ മുറി, ഒരു പ്രാക്ടിക്കൽ ഹാൾ, ലേഡീസ് ടോയ്ലറ്റ് ബ്ലോക്ക്‌ എന്നിവയും ഒന്നാം നിലയിൽ മൂന്ന് ക്ലാസ്‌ മുറി, ഒരു പ്രാക്ടിക്കൽ ഹാൾ, പുരുഷ ടോയ്ലറ്റ് ബ്ലോക്ക്‌, സ്റ്റെയർ റൂം എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.