മാവേലിക്കര: മാവേലിക്കര നിയോജക മണ്ഡലം സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ പഠനോപകരണ വിതരണവും മന്ത്രി നിർവഹിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭാദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ.സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാദാസ്, ആർ.രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.കെ. മോഹൻകുമാർ, ഷീബ സതീഷ്, ജില്ലാ പഞ്ചായത്തംഗം ജി. ആതിര എന്നിവർ സംസാരിച്ചു.