ഹരിപ്പാട്: ചിങ്ങോലിയിൽ അമ്മയെയും മകളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ചിങ്ങോലി തയ്യിൽ വീട്ടിൽ പ്രകാശനെയാണ് (42) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നുമണിയോടെ ചിങ്ങോലി കലാലയത്തിൽ വസന്തകുമാരി, മകൾ വിനീത എന്നിവരെ പ്രകാശൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. വസന്തകുമാരിയുടെ മകൻ വൈശാഖുമായുള്ള മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര സി.ഐ എം.സുധിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെഫീഖ്, സന്തോഷ് കുമാർ,എ.എസ്.ഐ സുരേഷ്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ഷഹാസ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.