ഹരിപ്പാട്: ആർ.കെ ജംഗ്ഷനു പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്ന വെയർഹൗസ് കോർപറേഷന്റെ കെട്ടിടത്തിനുള്ളിൽ ബിവറേജസ് കോർപറേഷന്റെ റീട്ടെയിൽ ഔട്ട്‌ലൈറ്റ് ആരംഭിക്കുന്നതിനെതിരെ വെട്ടുവേനി പ്രദേശത്തുള്ള വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും പൊതുജനങ്ങളുടെയും യോഗം ചേർന്നു. മുനിസിപ്പൽ കൗൺസിലർ പി.എസ് നോബിൾ അദ്ധ്യക്ഷനായി. തുടർ സമരപരിപാടികൾക്കായി ആക്‌ഷൻ കൗൺസിൽ രുപീകരിച്ചു. ചെയർമാനായി ശ്രേയസ് എസ് നമ്പൂതിരി, ജനറൽ കൺവീനറായി ജി.എസ് ബൈജു എന്നിവരെയും, രക്ഷധികാരികളായി പി.എസ് നോബിൾ, സുഭാഷിണി, പ്രൊഫ. സി. എം ലോഹിതൻ എന്നിവരെയും തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 10ന് വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുള്ള പ്രധിഷേധ കൂട്ടായ്‌മ വെയർഹൗസിന് മുന്നിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.