ambala

അമ്പലപ്പുഴ : ഫോക്കസ് അമ്പലപ്പുഴയുടെ നവരാത്രി മഹോത്സവത്തിന്റെ സമാപന സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസിൽ റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് സാഹിദ് ,കെ.എ.എസ് റാങ്ക് നേടിയ എച്ച്.രൂപേഷ് ,ജീവകാരുണ്യ പ്രവർത്തകൻ മധു ദേവസ്വം പറമ്പ് ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വി.നന്ദന ,മെലീന ജോസഫ് ,ഗോവർദ്ധൻ ,മെഡിസിന് ഉന്നത വിജയം നേടിയ ഡോ.വേണി വേണു ,ഫോക്കസിന്റെ ഏറ്റവും പ്രായം കൂടിയ അംഗം ഭാസ്‌ക്കരൻനായർ എന്നിവരെ അദ്ദേഹം ഫലകം നൽകി അനുമോദിച്ചു ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു ,ബ്ലോക്ക് പഞ്ചായത്തംഗം ജയരാജ് ,സോമൻ പിള്ള ,ബിജു സാരംഗി ,പി .എസ്.ദേവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.