കുട്ടനാട് : പെട്രോൾ,ഡീസൽ,പാചകവാതക വില വർദ്ധനവിനെതിരെ സി.പി.ഐ രാമങ്കരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി റോഡിൽ രാമങ്കരി ജംഗ്ക്ഷനിൽ നടന്ന പ്രതിഷേധസമരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. കെ.ആനന്ദൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം സി.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗം പി.ജി.സലിംകുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.റ്റി.തോമസ്, സൈനോ മൂക്കോടി തുടങ്ങിയവർ സംസാരിച്ചു. എ ഐ വൈ എഫ് മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് വിജയൻ സ്വാഗതവും സജീവ് പതിനഞ്ചിൽ നന്ദിയും പറഞ്ഞു