bdjs

ചേർത്തല :കാശ്മീരിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സ്നേഹദീപം തെളിയിച്ച് ബി.ഡി. ജെ.എസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. രാജ്യത്തെ ഭീകരവാദം തടയുന്നതിന് കേന്ദ്ര സർക്കാർ നടത്തുന്ന നടപടികളെ യോഗം അഭിനന്ദിച്ചു. ബി.ഡി. ജെ എസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്തും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ് , ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, . ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ, മണ്ഡലം പ്രസിഡന്റ് ആര്യൻ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.