അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നബി ദിനാഘോഷവും പൊതു സമ്മേളനവും ചൊവ്വാഴ്ച നടക്കുമെന്ന് പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പ്, ജനറൽ സെക്രട്ടറി സലിം.എം.മാക്കിയിൽ, വൈസ് പ്രസിഡന്റ എം.മുഹമ്മദ് കോയ എന്നിവർ അറിയിച്ചു. വൈകിട്ട് നാലിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം ഓഡിറ്റോറിയത്തിൽ എച്ച്.സലാം എം.എൽ.എ നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജം ഇയ്യത്തുൽ ഖുത്തുബ സംസ്ഥാന വൈസ് പ്രസിഡന്റ് ഹദിയത്തുള്ള തങ്ങൾ അൽ ഐദറൂസി ആമുഖ പ്രഭാഷണം നടത്തും.റിട്ട.ഡി.ജി.പി ഡോ: അലക്സാണ്ടർ ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തും.പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ മണ്ണാർക്കാട് മിലാദ് സന്ദേശം നടത്തും. തോട്ടപ്പള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് ഡോ.ഐ.എം.ഇസ്ലാഹ്, കാക്കാഴം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ.എ.നിസാമുദ്ദീൻ, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലിടം നേടിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ആദരി​ക്കും.