അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വിവിവിധ സ്ഥലങ്ങളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുന്നവർക്ക് കൂട്ടം കുടുംബ കൂട്ടായ്മ നൽകിയ കമ്പിളി പുതപ്പുകൾ അക്കോക്ക് ഭാരവാഹികൾ വിതരണം ചെയ്തു. കൂട്ടം കുടുംബത്തിൽ നിന്നും സലീല, സന്ധ്യ, ശ്രീക്കുട്ടി, അഭിലാഷ്, അക്കോക്ക് അമ്പലപ്പുഴ പ്രസിഡന്റ് അജിത്ത് കൃപാലയം സെക്രട്ടറി രാജേഷ് സഹദേവൻ , ഷാജി കാക്കാഴം, ലാൽ നീർക്കുന്നം എന്നിവർ പങ്കെടുത്തു.