മാന്നാർ: മാന്നാർ മൂർത്തിട്ട മുക്കാത്താരി റോഡിൽ വാഴത്തറ ട്രാൻസ്‌ഫോമറിന് സമീപം ഇന്നലെ ഉച്ചയോടെ മുട്ടകയറ്റി വന്ന പിക്കപ്പ് വാൻ വെള്ളം നിറഞ്ഞ് നിൽക്കുന്ന വേഴത്താർ പാടത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ വാഹനത്തിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് അംഗം പഞ്ചായത്തംഗം സലീന നൗഷാദ് ഉൾപ്പടെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിൽ നിന്നും മുട്ടയും ട്രേകളും കരയ്ക്ക് എത്തിച്ചെങ്കിലും പകുതിയിലേറെയും പൊട്ടിയ നിലയിലായിരുന്നു. നാല്പതിനായിരത്തോളം രൂപയുടെ മുട്ട വാഹനത്തിലുണ്ടായിരുന്നതായി ഉടമ
ഹരിപ്പാട് സ്വദേശി ഷഫീക്ക് പറഞ്ഞു.