ആലപ്പുഴ : പുതിയ ദേശീയ വിദ്യാഭ്യാസ നയം കേവലം വിദ്യാഭ്യാസത്തെ മാത്രമല്ല നമ്മുടെ സംസ്‌കാരത്തേയും ജനാധിപത്യ മൂല്യങ്ങളെയും സാമൂഹ്യ ഘടനയെയും തകർക്കുന്നതാണ് എന്ന് മൈസൂർ ജെ.എസ്.എസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ജവഹർ നേശൻ അഭിപ്രായപ്പെട്ടു.
ആൾ ഇന്ത്യ സേവ് എഡ്യുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ ബാലഭവനിൽ നടന്ന സംസ്ഥാന തല വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. സേവ് എഡ്യുക്കേഷൻ സംസ്ഥാന ചാപ്റ്റർ സെക്രട്ടറി എം.ഷാജർ ഖാൻ അദ്ധ്യക്ഷത വഹിച്ചു. ബി. ദിലീപൻ സ്വാഗതം പറഞ്ഞു.
ഐ.എസ്.ആർ.ഒ റിട്ട.സയന്റിസ്റ്റ് സി.രാമചന്ദ്രൻ , പ്രൊഫ. എസ്. എച്ച്.തിലഗർ, ഡോ.കെ.പി. ഗോദകുമാർ , പി.എ. അഹമ്മദ്, ജി. നാരായണൻ , ബി.കെ.രാജഗോപാൽ, ജയ്സൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.