s
പ്രതികൾ

മാന്നാർ: ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിൽ രണ്ട് യുവാക്കളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല, ദേശത്തിനകം മുറി പന്തപ്ലാവിൽ ലക്ഷംവീട് കോളനിയിൽ അൻഷാദ് ( 29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ് ( 35) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പകൽ നാലുമണിയോടെ
മാന്നാർ - വീയപുരം റോഡിൽ ജിജി പ്ലാസയ്ക്ക് സമീപം കൂടി നടന്നു പോകുമ്പോൾ മാന്നാർ പാവുക്കര ചെറുകര വേങ്ങഴിയിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസി​( 75)ന്റെ രണ്ടര പവന്റെ മാല തട്ടി​യെടുക്കുകയായി​രുന്നു. മാന്നാർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്കുൽ അക്ബർ, സാജിദ്, പ്രവീൺ, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.