തുറവൂർ: ഭീകരരുമായുള്ള പോരാട്ടത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച കൊല്ലം സ്വദേശി എച്ച്. വൈശാഖ് ഉൾപ്പെടെയുള്ള ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്മൃതി ദീപം തെളിച്ചു. അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.എം. സുനീർ അദ്ധ്യക്ഷനായി. എം.പി.അനിൽ, ജോഷ്വാ ജോൺസൺ, സനീഷ് പായിക്കാട്, അമൽ രവീന്ദ്രൻ, വി.സി. കൃഷ്ണജിത്ത്, വി.എസ്. ശ്രീരാജ്, വിഷ്ണു ബാലചന്ദ്രൻ, അഡ്വ. അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.