പൂച്ചാക്കൽ: യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും ആരംഭിച്ച നൂറു മില്യൻ ഭക്ഷണ കിറ്റ് പദ്ധതിയുടെ ഭാഗമായി അരൂക്കുറ്റി വടുതല മനാർ മദ്രസയിൽ നടന്ന ഭക്ഷണ കിറ്റ് വിതരണം അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് ഉദ്ഘാടനം ചെയ്തു. ഷുക്കൂർ സ്വലാഹി അദ്ധ്യക്ഷനായി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.കെ. അനീസ്, കെ.എൻ.എം ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ ഖാദർ, കെ.എം. മുഹമ്മദ്, കെ.എ. മക്കാർ മൗലവി എന്നിവർ പങ്കെടുത്തു.