ചേർത്തല: ഗ്രാമോദയം ചാരിറ്റബിൾ ട്രസ്റ്റ് കൊറോണക്കാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച വെർച്ച്വൽ കലാവേദി 2021 ന്റെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും ഗാനരചയിതാവ് രാജീവ് ആലുങ്കൽ നിർവഹിച്ചു. പ്രസിഡന്റ് മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പുല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തല മുഖ്യാതിഥിയായി.മുഖ്യ രക്ഷാധികാരി മഹാദേവൻ കോക്കോ ടഫ്റ്റ്,രക്ഷാധികാരികളായ സൈറസ് റോസ് ഗാർഡൻസ്, മുഹമ്മദ് യഹിയ,വൈസ് പ്രസിഡന്റ് 'സൈഗാൾ അമ്പാടി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജെ.പി.വിനോദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മനുപാലിയത്തറ നന്ദിയും പറഞ്ഞു.