കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ സഹസ്രപൂർണിമ ആഘോഷത്തിന്റെ ഭാഗമായി യോഗം പോഷക സംഘടനകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പരിപാടികളെ കുറിച്ച് വിശദീകരിക്കുന്ന കുട്ടനാട് യൂണിയൻ യൂത്ത്മൂവ്മെന്റ്, വനിതാസംഘം മേഖലായോഗങ്ങൾക്ക് തുടക്കമായി. 2349​ാം നമ്പർ ശാഖയിൽ നടന്ന മേഖലായോഗം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസി‌ഡന്റ് കെ.പി. സുബീഷ് അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് എം.ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്,​ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. രതീഷ്,​ വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് സ്മിതാ മനോജ്,​ എംപ്ലോയീസ് ഫാറം സംസ്ഥാന ജോ. സെക്രട്ടറി ഗോകുൽദാസ്,​ സൈബർസേന വൈസ് ചെയർമാൻ എം.ഡി. നിഥിൻ,​ മേഖലാ യൂത്ത്മൂവ്മെന്റ് കൺവീനർ രതീഷ്, വനിതാസംഘം മേഖലാ കൺവീനർ എസ്. ശാരി എന്നിവർ സംസാരിച്ചു