ചേർത്തല: കെ.വി.എം ആശുപത്രിയുടെ 49-ാമത് വാർഷിക ആഘോഷ പരിപാടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും. ആശുപത്രി ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. വി.വി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സോ. അവിനാശ് ഹരിദാസ് വാർഷിക ദിന സന്ദേശം നൽകും. ഡോ.കെ. പ്രസന്നകുമാരി, ഡോ. പി.വിനോദ്കുമാർ, ഡോ. ഐശ്വര്യ ഹരിദാസ് എന്നിവർ സംസാരിക്കും. തുടർന്ന് ജീവനക്കാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.