കുട്ടനാട്: സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി. മനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എം. സന്തോഷ് കുമാർ സ്വാഗതവും പി. സജിമോൻ നന്ദിയും പറഞ്ഞു.