ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബയോ ഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 25 ന് വൈകിട്ട് 4ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നൽകണം. അഭിമുഖം 29 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.