ചാരുംമൂട്: ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറിയതോടെ നൂറനാട് ഗ്രാമ പഞ്ചായത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇടപ്പോൺ എച്ച്.എസ്.എസ്, ചെറുമുഖ എൽ.പി.എസ് , പാറ്റൂർ കേളി സാംസ്കാരിക വേദി, ഇടക്കുന്നം യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 16 കുടുംബങ്ങളെയാണ് ഇന്നലെ ക്യാമ്പുകളിലേക്ക് മാറ്റിയതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അറിയിച്ചു.