photo
മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും പി.ടി.എ അംഗങ്ങൾക്കുമായി നടത്തിയ പരിശീലനപരിപാടി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: സ്‌കൂൾ തുറക്കുന്നതിന് മന്നോടിയായി മുഹമ്മ എ.ബി.വി എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ 'കരുതലോടെ കൂട്ടുകൂടാം കൂടെ ഞങ്ങൾ കൂട്ടിനുണ്ട് ' എന്ന പേരിൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും പി.ടി.എ അംഗങ്ങൾക്കുമുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ടി. റെജി അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ജെ. ജയലാൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ പി. സജീവ് സ്വാഗതവും ഹെഡ്മിസ്ട്രസ് വി.കെ. ഷക്കീല നന്ദിയും പറഞ്ഞു. 'വിദ്യാർത്ഥികൾ കൊവിഡ് അതിജീവന തന്ത്റങ്ങൾ ' എന്ന വിഷയത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ക്ലാസെടുത്തു. കുട്ടികളുടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ടി.വി.അനിൽ കുമാറും, ആർട്ട് തെറാപ്പിയും കുട്ടികളുടെ വൈകാരിക സന്തോഷവും എന്ന വിഷയത്തിൽ സിജി ആന്റണിയും ക്ലാസെടുത്തു.