അമ്പലപ്പുഴ: പറവൂർ സ്വയംഭൂ സങ്കടഹര ഗണപതി ക്ഷേത്രത്തിൽ പൗർണമി പൂജ 20 മുതൽ 23 വരെ നടക്കും. ഒന്നാം ദിവസം ലക്ഷ്മി വിനായക ഹോമം, രണ്ടാം ദിവസം വിദ്യാസരസ്വതി ഗണപതി ഹോമം, മൂന്നാം ദിവസം ശ്രീ ഭുവനേശ്വരി വിനായക ഹോമം, നാലാം ദിവസം ശിവകുബേര ഗണപതി ഹോമം എന്നിവയാണ് നടക്കുന്നത്. ഭക്തജനങ്ങൾ 500 രൂപ 9020161857 എന്ന നമ്പരിൽ ഗൂഗിൾ പേ ചെയ്യാവുന്നതാണെന്ന് ശാന്തി എൻ. പ്രകാശൻ സ്വമി പറഞ്ഞു.