മാവേലിക്കര: കണ്ടിയൂർ 324ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി നീലമന ഇല്ലം പരമേശ്വരൻ നമ്പൂതിരിക്ക് സ്വീകരണം നൽകി. കരയോഗം സെക്രട്ടറി കെ.അരുൺ കുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് ആർ.രാജഗോപാൽ അദ്ധ്യക്ഷനായി. ട്രഷറർ എ.ശിവദാസ്, ഭരണസമിതി അംഗങ്ങളായ സജി.വി.ജി. പ്രദീപ്.ആർ, ജി.ശശിധരൻ, സഞ്ജീവേ.ആർ എന്നിവർ സംസാരിച്ചു.