a
നിയുക്ത ശബരിമല മേൽശാന്തി കണ്ടിയൂർ നീലമന ഇല്ലം എൻ.പരമേശ്വരൻ നമ്പൂതിരിയെ വീട്ടിലെത്തി എൻ.കെ.പ്രേമചന്ദ്രൻ എം.പി പൊന്നാട അണിയിച്ച് ആദരിക്കുന്നു

മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ കുടുംബമായ കണ്ടിയൂർ നീലമന ഇല്ലത്തേയ്ക്ക് വീണ്ടും വന്ന മേൽശാന്തിപദം നാടിനും ദേശജനങ്ങൾക്കും കിട്ടിയ വലിയ അംഗീകാരമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. നിയുക്ത ശബരിമല മേൽശാന്തി കണ്ടിയൂർ നീലമന ഇല്ലം എൻ.പരമേശ്വരൻ നമ്പൂതിരിയെ വീട്ടിലെത്തി എൻ.കെ.പ്രേമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുവാനെത്തി​യതായി​രുന്നു അദ്ദേഹം. ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.സണ്ണിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം പാങ്ങോട് സുരേഷ്, ദേവസ്വം എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി.പ്രേംജിത് ശർമ്മ, പെൻഷൻ നേതാക്കളായ ചെട്ടികുളങ്ങര ഗോപകുമാർ, പരമേശ്വരൻ നായർ, യോഗക്ഷേമസഭ നേതാവ് കൃഷ്ണൻ നമ്പൂതിരി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ എന്നിവർ പൊന്നാട അണിയിച്ചു.