ചേർത്തല: വയലാർ കവലയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. വയലാർ മണ്ണിടംതറ നികർത്ത് ജോബി ജോർജിന്റെ സ്‌പ്ലെണ്ടർ പ്ലസ് ബൈക്കാണ് മോഷണം പോയത്. രാവിലെ വയലാർ കവലയുടെ കിഴക്ക് പാർക്ക് ചെയ്ത് ജോലിക്ക് പോയതാണ്. വൈകിട്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചേർത്തല പൊലീസിൽ പരാതി നൽകി.