ചേർത്തല: മുട്ടത്തിപ്പറമ്പ് കുറുപ്പാമഠം കുടുംബ ക്ഷേത്രത്തിലെ അമ്മാവന്റെ പുനഃപ്രതിഷ്ഠയും വാർഷിക കലശ ചടങ്ങുകളും 24ന് ആരംഭിക്കും. രാവിലെ 8ന് അനുജ്ഞാകലശ പൂജ, 9ന് കലശാഭിഷേകം, തുടർന്ന് ജീവോധ്വാസന, വൈകിട്ട് 5ന് ബിംബശോധന, അധിവാസഹോമം, അധിവാസപൂജ. 25ന് രാവിലെ 8ന് താലപ്പൊലി വരവ്, 9ന് ധർമ്മദൈവങ്ങൾക്ക് കലശാഭിഷേകം, 11.15ന് പുനഃപ്രതിഷ്ഠ, കലശാഭിഷേകം. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. ഉച്ചയ്ക്ക് 12.30ന് മഠം ഭക്തിഗാന സി.ഡി പ്രകാശനം, 1ന് പ്രസാദംഊട്ട്. രാത്രി 8.30ന് ദാഹം വയ്പ് എന്നിവ നടക്കും.