sndp
യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ സനൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ 778 തലവടി തെക്ക് ശാഖയിൽ യൂത്ത്മൂവ്മെന്റ് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ശാഖാ ഹാളിൽ പ്രസിഡന്റ്‌ അഡ്വ. സൈജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ സെക്രട്ടറി പി.ഡി. കുട്ടപ്പൻ സ്വാഗതമാശംസിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ സനൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ വികാസ് ദേവൻ മുഖ്യപ്രഭാഷണവും ബിബിൻ കുമാർ നന്ദിയും പറഞ്ഞു. പുതിയ അഡ്ഹോക് ഭാരവാഹികൾ: ബിബിൻ കുമാർ (ചെയർമാൻ)​,​ ഗുരുദാസ് (വൈസ് ചെയർമാൻ)​, കെ.എം. മനീഷ് (കൺവീനർ)​,​ അഭിജിത്ത് (യൂണിയൻ കമ്മിറ്റിഅംഗം)​,​ ദീപേഷ്, എസ്. അമൽ,​ അപർണ, ദീപിക, അതുൽ സുനിൽ (കമ്മിറ്റി അംഗങ്ങൾ).