ചാരുംമൂട് : സംസ്ഥാന സർക്കാരിന്റെ കെ.റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ മാവേലിക്കര മണ്ഡലത്തിലെ നൂറനാട്ട് നടക്കുന്ന 48 മണിക്കൂർ രാപ്പകൽ സമരം ഇന്ന് സമാപിക്കും. രാവിലെ 10 ന് കെ.മുരളീധരൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സംസ്ഥാന തല നേതാക്കളും ജനപ്രതിനിധികളും സമര പന്തലിൽ എത്തിച്ചേർന്നിരുന്നു.
കോൺഗ്രസ് നൂറനാട് ബ്‌ളോക്ക് ആക്ടിംഗ് പ്രസിഡന്റ് ജി.ഹരിപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ഇന്നലെ രാവിലെ സമര പന്തലിലെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം പി,പി.സി. വിഷ്ണുനാഥ് എം.എൽ.എ ,മുൻ എം.എൽ.എ മാരായ
എം.മുരളി, ശബരിനാഥ് , എഴുകോൺ നാരായൺ ,ജോസഫ് എം പുതുശ്ശേരി, കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ ,കൊല്ലം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ , രാഹുൽ മാങ്കൂട്ടത്തിൽ,ശരണ്യ മനോജ് തുടങ്ങിയവർ സംസാരിച്ചു.