ആലപ്പുഴ: തീരപാതയിൽ ട്രെയിൻ തട്ടി തയ്യൽ തൊഴിലാളിയായ പുന്നപ്ര കപ്പക്കട സ്വദേശി പ്രസാദിന്റെ കാൽപാദം അറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെ ആലപ്പുഴ ബാപ്പു ലെവൽ ക്രോസിന് സമീപമായിരുന്നു അപകടം. പ്രസാദിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നോർത്ത് പൊലീസ് കേസെടുത്തു.