ആലപ്പുഴ: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്‌നിക്കുകളും എൻജിനിയറിംഗ് കോളേജുകളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു. കലാലയങ്ങൾ പൂർണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് 18ൽ നിന്ന് 20ലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.