ആലപ്പുഴ: കക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ നദികളുടെയും കൈവഴികളുടെയും കരകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാ പ്രവർത്തനം നടത്തുന്നതിനായി അഞ്ച് വീതം മത്സ്യ ബന്ധന ബോട്ടുകളും കുട്ടനാട്ടിൽ ജലഗതാഗത വകുപ്പിന്റെ 17 ബോട്ടുകളും സജ്ജമാക്കി.