മാവേലിക്കര: പുന്നമൂട് പബ്ലിക് ലൈബ്രറിയും റസിഡന്റ്സ് അസോസിയേഷനും ചേർന്നൊരുക്കിയ പുസ്തക കൂട് മാവേലിക്കര നഗരസഭാ ചെയർമാൻ കെ. വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി പ്രോഗ്രാം ഡയറക്ടർ ഡി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ലൈബ്രറി രക്ഷാധികാരി കളക്കാട്ടു ശ്രീ ഗംഗാധര പണിക്കർ മുഖ്യാതിഥിയായിരുന്നു. ലൈബ്രറി സെക്രട്ടറി എൻ. ശ്രീകുമാർ കർമ സേനാംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു. ഡി. പ്രദീപ് കുമാർ ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകങ്ങളും ന്യൂസ് പേപ്പർ ക്ലിപ്പിംഗുകൾ അടങ്ങിയ നാലു വാല്യങ്ങളും മുനിസിപ്പൽ കൗൺസിലർമാരായ ശ്യാമളാ ദേവി, ബിജി അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി.
ഒളിമ്പിക്സ് അഖിലകേരള പ്രശ്നോത്തരിയിൽ പങ്കെടുത്തവർക്ക് മഹിളാവേദി പ്രസിഡന്റ് ദേവകി അമ്മ തയ്യിൽ വിതരണം ചെയ്തു.
മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ ലളിത രവീന്ദ്രനാത്, വികസനകാര്യസമിതി ചെയർമാൻ അനി വര്ഗീസ്, മാവേലിക്കര താലൂക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് പ്രൊഫ. സുകുമാരബാബു, ലൈബ്രറി ജോയിന്റ് സെക്രട്ടറി പി. ചന്ദ്രൻ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം. ആർ ശരചന്ദ്രൻ നായർ, വി. പദ്മനാഭൻ, ലൈബ്രറിയൻ ആർ. രിജ എന്നിവർ സംസാരിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് വി. രാഘവൻ നന്ദി പറഞ്ഞു.