hdj
ആദിതൃൻ അജി

ഹരിപ്പാട്: സമംഗയുടെ കുട്ടികളുടെ വിഭാഗമായ സമീക്ഷയുടെ ഭാരവാഹികളെ സംഗമ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ ഭാരവാഹികളെ പ്രഖ്യാപി​ച്ചു. ആദിതൃൻ അജി (ചെയർമാൻ), നയനാ പ്രകാശ് (കൺവീനർ) എന്നിവരെയും 19 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയുമാണ് തിരഞ്ഞെടുത്തത്. കൊൽക്കത്ത ശ്രീനാരായണ സേവാ സംഘം വൈസ് പ്രസിഡന്റും ട്രസ്റ്റ് അംഗവുമായ സുതൻ ഭാസ്കരൻ, പെരിന്തൽമണ്ണ എസ്എൻഡിപി ശതാബ്ദി സ്മാരക കോളേജ് അദ്ധ്യാപകനും ട്രസ്റ്റ് അംഗവുമായ ഡോ. ഷിബു, ട്രസ്റ്റ് ജോ. സെക്രട്ടറി ധനൂപ് കുമാർ എന്നിവരാണ് സമീക്ഷയുടെ കോ ഓർഡിനേറ്റർമാർ. ട്രസ്റ്റ് ട്രഷറർ കെ. ആർ മഹേഷ്. മഹേഷ്‌ പുന്നപള്ളി, രസു രഘു, ഭരത്, മജിത മനോജ്‌, അജിത, ജയ ഇടുക്കി, ആരോൺ ലാവണ്ടർ, ജിജി സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് ജോ.സെക്രട്ടറി ധനൂപ് നന്ദി​ പറഞ്ഞു. സമംഗ സെക്രട്ടറി ബിനു കുമാർ അദ്ധ്യക്ഷനായി.