ആലപ്പുഴ: കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യം കുട്ടനാട്ടിനെ മാലിന്യപുഴയാക്കി. 2018 ലെ പ്രളയത്തിൽ കുട്ടനാട് അഭിമുഖീകരിച്ച പ്രധാന പ്രശ്നങ്ങളിലൊന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു
പുളിങ്കുന്ന് മേൽപാലത്തിന് താഴെ അടിഞ്ഞ മാലിന്യം രക്ഷാപ്രവർത്തനത്തിനും തടസം സൃഷ്ടിച്ചിരുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക് മാാലിന്യമാണ് 2018ൽ ശുചിത്വ മിഷൻ റീബിൽഡ് കേരളയ്ക്ക് കൈമാറിയത്. ഇത്തവണ ശക്തമായ മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ കുട്ടനാട്ടുകാർക്ക് തലവേദനയാവുകയാണ്.
പാലങ്ങളുടെ തൂണുകളിൽ അടിഞ്ഞ മാലിന്യം ജലഗതാഗതത്തിനും തടസമാകുന്നുണ്ട്. പുളിങ്കുന്ന്, എടത്വാ, കിടങ്ങറ ഭാഗങ്ങളിലാണ് വലിയതോതിൽ മാലിന്യം അടിഞ്ഞിരിക്കുന്നത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപത്തെ കുമ്പളംചിറ പാലത്തിലും കിടങ്ങറ കെ.സി പാലത്തിലും ബസാറിന് സമീപത്തെ പാലത്തിലുമാണ് മാലിന്യങ്ങൾ അടിഞ്ഞത്. പ്ലാസ്റ്റിക് കുപ്പികളും മരച്ചില്ലകളും ഇല്ലിക്കാടുകളും ഗൃഹോപകരണങ്ങളും ഒഴുകിയെത്തുന്നുണ്ട്.
കിടങ്ങറ, പുളിങ്കുന്ന് പാലങ്ങളിലെ മാലിന്യം നീക്കം ചെയ്തു. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് മാലിന്യം നീക്കം ചെയ്തത്.
2018ലെ പ്രളയത്തിൽ ശേഖരിച്ച മാലിന്യം: 1,648 ടൺ
''
2018ൽ ശുചിത്വ മിഷനും ഹരിത കർമ്മസേനയും ശേഖരിച്ച മാലിന്യം ക്ലീൻ കേരളയ്ക്കും സ്കാർപ് മർച്ച് അസോസിയേഷനും കൈമാറിയിരുന്നു.
രാജേഷ്, ശുചിത്വമിഷൻ
ജില്ലാ കോ ഓഡിനേറ്റർ