ambala
തകഴി കുന്നുമ്മ മുക്കട വാരിക്കാട്ടുശേരി പാടശേഖരത്തെ നെൽച്ചെടികൾ വെള്ളത്തിൽ വീണ് അടിഞ്ഞ നിലയിൽ

അമ്പലപ്പുഴ: കൊയ്ത്തിന് പാകമായെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ കൊയ്യാൻ സാധിക്കാതെ വന്ന തകഴി കുന്നുമ്മ മുക്കട വാരിക്കാട്ടുശേരി പാടശേഖരത്തെ നെൽച്ചെടികൾ വെള്ളത്തിൽ വീണടഞ്ഞു.118 ഏക്കറുള്ള പാടശേഖരത്തെ 65 ഏക്കറോളം നെൽച്ചെടികളാണ് വെള്ളത്തിലായത്. 40 ഓളം കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. ഏക്കറിന് മുപ്പതിനായിരം രൂപ വരെയാണ് ചെലവായത്. കൃഷിഭവൻ അധികൃതർ സ്ഥലത്തെത്തി വിവര ശേഖരണം നടത്തി.