അമ്പലപ്പുഴ: ദേശീയപാതയിൽ വച്ച് ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കപ്പക്കട വലിയകുളം ലക്ഷംവീട് കോളനിയിൽ ഉണ്ണിക്കൃഷ്ണനാണ് (37) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അറവുകാട് ക്ഷേത്രത്തിന് വടക്ക് കഴിഞ്ഞ 14ന് പുലർച്ചെ മൂന്നോടെ പാഴ്സൽ ലോറി ഇടിച്ചായിരുന്നു അപകടം. പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ചു.