ആലപ്പുഴ: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പെൺകുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് അഡ്വ. രാജശ്രീ, ആർത്തവ ശുചിത്വത്തെ കുറിച്ച് ഡോ. സംഗീത ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ രേണു ശശികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. അനിത ഗോപകുമാർ അദ്ധ്യക്ഷയായി. റോട്ടറി ഭാരവാഹികളായ ഡോ. സീമ ജേക്കബ്, നിമ്മി ജോസ്, മീന കുരുവിള തുടങ്ങിയവർ പങ്കെടുത്തു.