ambala

അമ്പലപ്പുഴ: കൊയ്യാൻ ഒരാഴ്ച മാത്രം ശേഷിക്കെ പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് ഇല്ലിച്ചിറ കിഴക്ക് കൊച്ചുപുത്തൻ കരി പാടശേഖരത്തിലെ നെൽച്ചെടികൾ നിലംപൊത്തി. അടുത്ത ആഴ്ച കൊയ്ത്ത് നിശ്ചയിച്ചിരുന്നതാണ്. 200 ഏക്കറുള്ള പാടത്തിലെ 50 ഏക്കറോളം സ്ഥലത്തെ നെല്ലാണ് വെള്ളത്തിലായത്. ഇരുപത്തഞ്ചോളം കർഷകരാണ് കൃഷി നടത്തിയിരുന്നത്. ബ്ലോക്ക് മെമ്പർ ആർ. ഉണ്ണിക്കൃഷ്ണൻ, പാടശേഖര സമിതി പ്രസിഡന്റ് രാജു, സെക്രട്ടറി സനിഷ എന്നിവർ കൃഷിഭവൻ മുഖാന്തരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിന് കത്ത് നൽകി.