ആലപ്പുഴ: സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന എ. ശിവരാജന്റെ നിര്യാണത്തിൽ കേരള സ്മോൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷൻ അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് എം.പി. പവിത്രൻ അദ്ധ്യക്ഷനായി. ഡി. സനൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ.വി. തമ്പി, കെ.വി. സതീശൻ, പി.പി. ബിനു, കെ.കെ. പ്രഭു തുടങ്ങിയവർ സംസാരിച്ചു.