ph
കായംകുളത്ത് അക്ഷര സേനാ അംഗങ്ങൾ വിദ്യാലയ ശുചീകരണം നടത്തുന്നു

കായംകുളം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കായംകുളത്ത് അക്ഷര സേനാ അംഗങ്ങൾ വിദ്യാലയ ശുചീകരണം നടത്തി. കായംകുളം മുഴങ്ങോടിക്കാവ് ശ്രീദേവി ലൈബ്രറിയിലെ അക്ഷര സേനാംഗങ്ങളാണ് എൻ.ആർ.പി.എം.ഹൈസ്കൂളിലെ ക്ളാസ് മുറികളും പരിസരവും വ്യത്തിയാക്കി അണുനശീകരണം നടത്തിയത്.ലൈബ്രറി കൗൺസിൽ മേഖലാ കൺവീനർ എം.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.പ്രദീപ്, ലൈബ്രേറിയൻ വി.എസ് സന്തോഷ്കുമാർ, അക്ഷര സേനാ അംഗംങ്ങ്ളായ അനസ്, സുജിത്ത് പേരാത്ത്,അൻഷാദ്, ഷിഹാബ് ,സമദ് നമ്പലശേരിൽ എന്നിവർ പങ്കെടുത്തു.