ambala

അമ്പലപ്പുഴ: തുടർച്ചയായി പെയ്ത മഴയിൽ തകഴിയിൽ 350 ഏക്കർ വരുന്ന കരിയർ മുടിയിലക്കരി, 120 ഏക്കറുള്ള ചെട്ടുത്തുറക്കരി, 90 ഏക്കർ വരുന്ന വണ്ടകപ്പുറം, 135 ഏക്കറുള്ള മുക്കട കിഴക്ക്, 130 ഏക്കറുള്ള കുന്നുമ്മ മുന്നൂറ്, 70 ഏക്കറുള്ള പന്തക്കുളം, 150 ഏക്കർ വരുന്ന നാനൂറാം പാടം തുടങ്ങിയ പാടശേഖരങ്ങളിലെ കൊയ്ത്തിന് പാകമായ നെൽച്ചെടികൾ വീണു. കൊയ്തെടുക്കാൻ പറ്റാത്ത വിധം നെൽച്ചെടികൾ വെള്ളത്തിലായതായി കർഷകർ പറയുന്നു.