ഹരിപ്പാട്: ആറാട്ടുപുഴ 120-ാം നമ്പർ ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. പി ലോറൻസ് അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാപഞ്ചായത്ത് അംഗം ജോൺതോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ്‌കുട്ടൻ, യു. ഡി.എഫ് കൺവീനർ ബാബുക്കുട്ടൻ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി പ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാസ്‌ ജോസഫ്, ജബ്രിയേൽ, മഹിളാകോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ശോഭ ചന്ദ്രമോഹൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അനന്ദു പ്രസന്നൻ, അജിൻഅനിരുദ്ധൻ എന്നിവർ സംസാരിച്ചു.