ആലപ്പുഴ: നഗരസഭാ പരിധിയിലെ പള്ളാത്തുരുത്തി വാർഡിലെ കന്നിട്ട പാടശേഖരത്തിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ വിളവെടുപ്പിന് പാകമായ നെല്ല് നിലംപതിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി രണ്ടാം കൃഷി ചെയ്തുവരുന്ന പാടങ്ങളിലാണ് കൃഷിനാശമുണ്ടായത്. വിളവെടുപ്പിന് കേവലം ഒരു മാസം മാത്രം ബാക്കി നിൽക്കേയാണ് കർഷകർക്ക് ഭീമമായ നഷ്ടമുണ്ടായിരിക്കുന്നത്. വിളനാശം കണക്കിലെടുത്ത് സർക്കാർ സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.